ഇടുക്കി: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനം മുരിക്കാശേരിയിൽ നടന്നു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം നിർവഹിച്ചു
Idukki, Idukki | Nov 17, 2025 36മത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിനാണ് മുരിക്കാശ്ശേരിയില്‍ തിരി തെളിഞ്ഞത്. 17 മുതല്‍ 21 വരെയാണ് കലോത്സവം നടക്കുക. മുരിക്കാശ്ശേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് നടത്തിയ വര്‍ണ്ണാഭമായ വിളംബര റാലിയില്‍ സാംസ്കാരിക തനിമയെ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍ അണിനിരന്നു. ഇടുക്കി വിദ്യാഭ്യാസ ഡയറക്ടര്‍ ഗീതാ പി സി പതാകയുയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. 7 സബ്ജില്ലകളില്‍ നിന്നായി ആറായിരത്തോളം കലാ പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരക്കും.