അടൂര്‍: ബിജെപി സമ്പൂർണ ജില്ല കമ്മറ്റി യോഗം പന്തളത്ത് ദേശീയ നിർവാഹക സമതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ബിജെപി സമ്പൂർണ പത്തനംതിട്ട ജില്ല കമ്മറ്റി യോഗം പന്തളത്ത് ദേശീയ നിർവാഹക സമതി അംഗം പി. കെ. കൃഷ്ണ ദാസ് ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് ബിജെപിയ്‌ക്ക് വളരാൻ പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണം കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നു.കേരളത്തിന്റെ രാഷ്ട്രീയം ഇരു മുന്നണികൾക്കും എതിരാണെന്നും ബിജെപിയ്ക്ക് അനുകൂല മാണെന്നും രണ്ട് മുന്നണികൾക്കും ബോധ്യ പ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.