തിരുവനന്തപുരം: കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം കടപുഴകി വീണു, പത്തോളം പേർക്ക് പരിക്ക്
ശക്തമായ കാറ്റിലും മഴയിലും കാട്ടാക്കടയിൽ ഓടികൊണ്ടിരുന്ന ksrtc ബസ്സിന് മുകളിലേക്ക് മരം കടപുഴകി വീണു.ഇന്ന് വൈകിട്ട് ആണ് സംഭവം. കാട്ടാക്കടയിൽ നിന്ന് കോട്ടൂരിലേക്ക് പോയ ബസ്സിന് മുകളിലാണ് മരം വീണത്. കണ്ടക്ടർ ഉൾപ്പെടെ 10ഓളം പേർക്ക് പരിക്കെറ്റു. ഇവരെ ആസ്പത്രിയിലേക്ക് മാറ്റി. മൂന്നു മരങ്ങളാണ് ഒരേ സമയം റോഡിലേക്ക് വീണത്. ഇതിൽ ഒരു മരമാണ് ബസിനു മുകളി ലേക്ക് വീണത്. കണ്ടക്റുടെ മൂക്കിനാണ് പരിക്കേ റ്റത്. മൂലം ഇത് വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി മരം മുറിച്ചു മാറുന്നതിനുള്ള നടപടി സ്വീകരിച്ചു.