അമ്പലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പ്, ആലപ്പുഴ കളക്ടറേറ്റില്‍ ഹരിത മാതൃക പോളിങ് ബൂത്ത് ഒരുക്കി
ഏപ്രിൽ 26-ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ ഹരിത മാതൃക പോളിങ് ബൂത്തിന്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വ്വഹിച്ചു. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃകാ ബൂത്ത് ഒരുക്കിയത്.