കോട്ടയം: 'വീട്ടിൽ വോട്ട്' തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ കലക്ടറേറ്റിൽ പറഞ്ഞു
അസന്നിഹിത വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുന്ന വീട്ടിൽ വോട്ടിന്റെ ആദ്യഘട്ടം തിങ്കളാഴ്ച തുടങ്ങും എന്ന് ജില്ലാ കലക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് വോട്ട് ചെയ്യാൻ അവസരം ഒരുക്കിയിരിക്കുന്നതെന്നും കലക്ടർ പറഞ്ഞു. 85 വയസ് പിന്നിട്ടവർക്കും 40% ഭിന്നശേഷിയുള്ളവർക്കുമാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.