കോന്നി: കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിന്റെ പുതിയ നില ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു.
കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിന്റെ മൂന്നാം നില ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എംപി നിർവഹിച്ചു.ആധുനിക അടുക്കളയുടെയും ഭക്ഷണശാലയുടെയും ശിലാസ്ഥാപനം കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ നിർവഹിച്ചു.വിവിധ രംഗങ്ങളിൽ നിന്നുള്ളവരെ ചടങ്ങിൽ കെ യു ജനീഷ് കുമാർ എംഎൽഎ ആദരിച്ചു.സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷനായിരുന്നു.ജോൺ ബ്രിട്ടാസ് എംപിയുടെ ഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ചാണ് മൂന്നാംനില പൂർത്തിയാക്കിയത്.പുതിയ നില കൂടി വന്നതോടെ കൂടുതൽ കിടപ്പുരോഗികളെ പരിചരിക്കാനാവും.