കോട്ടയം: സ്വീപിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി മുനിസിപൽ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ) നേതൃത്വത്തിൽ ചങ്ങനാശേരി മുനിസിപ്പൽ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ജലത്തിന്റെ പ്രാധാന്യം ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് തീം സോംഗ് അവതരിപ്പിച്ചു.