ഇടുക്കി: കട്ടപ്പന ബൈപ്പാസ് റോഡിലെ ഗട്ടറിൽ വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്
Idukki, Idukki | Nov 15, 2025 ലോഡിങ് തൊഴിലാളി ആയ സനോയ് ജോലിക്ക് ശേഷം വീട്ടിലേക്ക് പോകും വഴിയാണ് ഇരുചക്ര വാഹനം അപകടത്തില്‍ പെടുന്നത്. ബൈപാസ് റോഡ് മുഴുവന്‍ ഗര്‍ത്തങ്ങള്‍ രൂപപെട്ട് യാത്രാക്ലേശം രൂപപ്പെട്ടിട്ട് നാളുകള്‍ ഏറെയായി. മഴ പെയ്യുമ്പോള്‍ അടക്കം ഗര്‍ത്തങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് കുഴിയുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. അപകടത്തില്‍ ഇയാളുടെ കാലിനും കൈക്കും പരിക്കേറ്റു. കൂടാതെ വാഹനത്തിനും കേടുപാടുകള്‍ ഉണ്ട്. ഗര്‍ത്തം രൂപപ്പെട്ട് നാളുകള്‍ ആയിട്ടും റോഡ് ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.