തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് യുഡിഎഫ് മത്സര സജ്ജമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക ആകും തദ്ദേശ തെരഞ്ഞെടുപ്പ്. ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുറന്നുകാണിക്കും. അവസാന സമയത്തെ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. യു ഡി എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. അര്‍ഹതയുള്ള സീറ്റുകള്‍ക്ക് മേല്‍ കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.