അടൂര്‍: നിർണയ ലാബ് ശൃംഖലയിലൂടെ പൊതുജനങ്ങൾക്ക് രോഗ പരിശോധന സുഗമമാക്കും:മന്ത്രി വീണാ ജോര്‍ജ് ഏഴംകുളത്ത് പറഞ്ഞു.
നിർണയ ലാബ് ശൃംഖലയിലൂടെ പൊതുജനങ്ങൾക്ക് രോഗപരിശോധന സുഗമമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ആര്‍ദ്ര കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഏഴംകുളം ഗ്രാമപഞ്ചായത്തിനെ ആദരിക്കുകയായിരുന്നു മന്ത്രി. ലാബ് പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെ മൂന്ന് തലങ്ങളിലായി നിർണയ ലാബ് പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് ദൂരെയുള്ള പരിശോധന കേന്ദ്രങ്ങളെ ആശ്രയിക്കാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലൂടെ ലാബിന്റെ സൗകര്യം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.