മണ്ണാർക്കാട്: മാസങ്ങളായി കാത്തിരുന്നിട്ടും ഡ്രൈവിംഗ്ടെസ്റ്റ് നടക്കാത്തതിനാൽ മണ്ണാർക്കാട് ആർടിഒ ഓഫീസിലെത്തി ജനങ്ങൾ പ്രതിഷേധം അറിയിച്ചു.
ഡ്രൈവിംഗ് ടെസ്റ്റിനായി മാസങ്ങളായി കാത്തിരുന്നിട്ടും ടെസ്റ്റ് നടക്കാത്തതിനാൽ ജനങ്ങൾ, മണ്ണാർക്കാട് ആർടിഒ ഓഫീസിൽ എത്തി പ്രതിഷേധം അറിയിച്ചു. ഉദ്യോഗസ്ഥൻ അവധിയായതാണ് ടെസ്റ്റ് വൈകാൻ കാരണം എന്ന് അധികൃതർ പറഞ്ഞു. മാർച്ച് മാസത്തിൽ ഉൾപ്പെടെ ലേണിംഗ്,ഡ്രൈവിംഗ് ടെസ്റ്റുകൾ തീയതി ലഭിച്ച നൂറിലധികം പേരാണ് ആർടിഒ ഓഫീസിൽ എത്തിയത് . ഒരു ദിവസം 60 പേർക്കാണ് ടെസ്റ്റിന് അനുമതിയുള്ളത്. രണ്ട് ഇൻസ്പെക്ടർമാർ ഉണ്ടെങ്കിൽ 120 പേർക്ക് തീയതി നൽകും . മണ്ണാർക്കാട് 120 പേർക്ക് നിയ്യതി നൽകുന്നുണ്ടെങ്കിലും ഇവിടെ ഒരു ഇൻസ്പെക്ടർ അവധിയിലാണ്.