ഇടുക്കി: റവന്യു ജില്ലാ സ്കൂൾ കലോത്സവം നവംബർ 17 മുരിക്കാശേരി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ കട്ടപ്പനയിൽ പറഞ്ഞു
Idukki, Idukki | Nov 15, 2025 36 മത് ഇടുക്കി റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 17 മുതല്‍ 21 വരെ മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ചാണ് നടക്കുന്നത്. കലോത്സവത്തില്‍ ജില്ലയിലെ 7 ഉപജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കലോത്സവത്തിന് മുന്നോടിയായുളള ഘോഷയാത്ര ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്യും. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.