തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘കേരള സ്ഥലനാമകോശം തിരുവനന്തപുരം എൻ വി ഹാളിൽ പ്രകാശനം ചെയ്തു
കേരളത്തിലെ സ്ഥലനാമങ്ങളുടെ അടിസ്ഥാനവിവരങ്ങളടങ്ങിയതും ഉച്ചാരണ ലേഖനവ്യവസ്ഥകൾ ചിട്ടപ്പെടുത്തിയതുമായ ‘കേരള സ്ഥലനാമകോശം ഡോ. ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു. തിരുവനന്തപുരം എന്‍.വി. ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രനാണ് ഗ്രന്ഥം രചിച്ചത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി.