പന്തളം നഗരസഭയുടെ പുതിയ സ്വാമി അയ്യപ്പൻ ബസ് സ്റ്റാൻഡ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നാടിനു സമർപ്പിച്ചു.ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗൺസിലാണ് ബസ് സ്റ്റാൻഡിന് സ്വാമി അയ്യപ്പൻ മുൻസിപ്പൽ ബസ് ടെർമിനൽ പന്തളം എന്ന പേര് നൽകിയത്.അയ്യപ്പൻ്റെ നാടായതുകൊണ്ടാണ് ബസ്റ്റാൻഡിന് അയ്യപ്പന്റെ പേരിട്ടതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.പന്തളം ജംഗ്ഷന് സമീപത്തു നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തേക്കാണ് പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിച്ചിട്ടുള്ളത്.