തൊടുപുഴ: തൊടുപുഴ പൊൻകുന്നം പാതയിൽ നെല്ലാപ്പാറയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
പാലാ ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തുണ്ടായ ശക്തമായ മഴയില്‍ ഇറക്കം ഇറങ്ങി വന്ന വാഹനം വളവ് തിരിയും മുമ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. തെറിച്ച് വീണ സുമേഷിന്റെ ശരീരത്തേക്കാണ് വാഹനത്തിന്റെ ക്യാബിന്‍ പതിച്ചത്. ഏറെ കഷ്ടപെട്ടാണ് സുമേഷിനെ പുറത്തെടുത്തത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തില്‍ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശി മനേഷ് അപകടത്തിന് മുമ്പ് പുറത്തേക്ക് ചാടിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.