പീരുമേട്: കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം ലോറി ഭിത്തിയിൽ ഇടിച്ച് അപകടം, ഡ്രൈവർ ഉൾപ്പെടെ തലനാരിഴക്ക് രക്ഷപെട്ടു
തമിഴ്നാട് സേലത്ത് നിന്നും തിരുവനന്തപുരത്തേക്ക് കാലിത്തീറ്റിയുമായി പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്. കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം എത്തിയപ്പോള്‍ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ സംയോജിതമായ ഇടപെടല്‍ മൂലം വാഹനം ഭിത്തിയില്‍ ഇടിപ്പിച്ച് നിര്‍ത്തി. ഡ്രൈവറും ക്ലീനറും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നാലെ എത്തിയ വാഹന യാത്രികര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.