കോന്നി: കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം.
കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം. കോൺഗ്രസ്സ് കോന്നി ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി കോന്നി അട്ടച്ചാക്കൽ സ്വദേശി പ്രകാശ് പേരങ്ങാട്ട് ( 57 ) ആണ് മരിച്ചത്.പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ ആർ എച്ച് എസ് സ്കൂളിന് സമീപമായിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ ബൈക്കും സ്കൂട്ടറും തകർന്നു. ഇന്ന് രാത്രി എട്ടരയ്‌ക്ക് ശേഷമായിരുന്നു അപകടം.