ഇടുക്കി: കട്ടപ്പന നഗരസഭയിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ പ്രഖ്യാപിച്ചു
Idukki, Idukki | Nov 14, 2025 കേരളത്തില്‍ വലിയ മാറ്റം ഉണ്ടാകുന്ന തിരഞ്ഞെടുപ്പാകും ഇത്. വികസന കേരളം എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. യുഡിഎഫും എല്‍ഡിഎഫും ഭരിച്ചുണ്ടായ കോട്ടങ്ങള്‍ നിരവധിയാണ്. അതിനെല്ലാം ജനങ്ങള്‍ വിധിയെഴുതും. ഇന്ന് വിശ്വാസികള്‍ അടക്കം കേരളത്തിലെ ജനങ്ങള്‍ വലിയ ആശങ്കയിലാണ് ജീവിക്കുന്നതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് പറഞ്ഞു. കട്ടപ്പന നഗരസഭയില്‍ 35 വാര്‍ഡുകളില്‍ 19 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.