കോട്ടയം: ജില്ലാ അതിർത്തികളിൽ സ്റ്റാറ്റിക് സർവൈലൻസ് വിഭാഗം കർശന പരിശോധന നടത്തുന്നതായി കലക്ടറേറ്റിൽ ജില്ലാ കലക്ടർ
ജില്ലാ അതിർത്തികളിൽ 24 മണിക്കൂറും സ്റ്റാറ്റിക് സർവയലൻസ് ടീം സജീവമാണെന്ന് കലക്ടർ പറഞ്ഞു. ജില്ലയിലേയ്ക്കു പ്രവേശിക്കുന്ന 28 ഇടങ്ങളിലാണ് സർവയലൻസ് സംഘങ്ങൾ സദാ ജാഗരൂഗരായിരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളായാണു പരിശോധന സംഘത്തിന്റെ പ്രവർത്തനം. ഒരു ടീം ലീഡർ, രണ്ട് പോലീസ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ എന്നിവരാണ് ഒരു ടീമിലെന്നും കലക്ടർ പറഞ്ഞു.