തൊടുപുഴ: ലഹരിക്കെതിരെ ജില്ലാ പോലീസ് നടത്തുന്ന ത്രിദിന ബൈക്ക് റാലി തൊടുപുഴയിൽ പോലീസ് മേധാവി കെഎം സാബു മാത്യു ഫ്ലാഗ് ഓഫ് ചെയ്തു
തൊടുപുഴയില്‍ നിന്ന് ആരംഭിച്ച് ചെറുതോണിയില്‍ അവസാനിക്കുന്ന റാലിയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ എസ്പിസി വിദ്യാര്‍ഥികളും, സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും പൊതു ജനങ്ങളും ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. അവബോധ ക്ലാസുകളും ഫ്്ളാഷ് മോബുകളും അവതരിപ്പിക്കും. തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു റാലി ഫ്ളാഗ്ഓഫ് ചെയ്തു. ലഹരിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ യുവതീ യുവാക്കളെ പങ്കെടുപ്പിച്ചാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.