കാർത്തികപ്പള്ളി: കായംകുളം MSM കോളേജിലെ വിദ്യാർത്ഥികൾ ഹമാസിന്റെ വേഷം ധരിച്ച് നടത്തിയ പ്രകടനത്തിനെതിരെ ശോഭാ സുരേന്ദ്രൻ എക്സിൽ പങ്കുവെച്ചു
കായംകുളം എംഎസ്എം കോളേജിലെ വിദ്യാർഥികൾ ഫലസ്തീൻ പോരാളികളായ ഹമാസിന്റെ വേഷം ധരിച്ച് കയ്യിൽ ആയുധങ്ങളുമായി പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതീക്ഷിച്ചതോടെ ഇതിനെതിരെ ആലപ്പുഴ പാർലമെൻറ് എൻഡിഎ സ്ഥാനാർഥി കൂടിയായ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത് വന്നു. കഴിഞ്ഞദിവസം എംഎസ്എം കോളേജിൽ നടന്ന ആർട്സ് ഡേയുമായി ബന്ധപ്പെട്ടതാണ് വിദ്യാർഥികൾ ഇത്തരത്തിൽ പ്രകടനം നടത്തിയത്. ഇതിൻറെ ദൃശ്യങ്ങൾ ശോഭാ സുരേന്ദ്രൻ എക്സിൽ പങ്കുവെച്ചു.