പീരുമേട്: ശബരിമല മണ്ഡലകാലം, സത്രം പുല്ലുമേട് കാനന പാതയിൽ ജില്ലാ കളക്ടർ ഡോ ദിനേശൻ ചെറുവാട്ട് സന്ദർശനം നടത്തി@
സത്രം പുല്ലുമേട് കാനന പാതയില്‍ വിവിധ വകുപ്പുകള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വൃശ്ചികം ഒന്ന് മുതല്‍ തീര്‍ത്ഥാടകരെ കാനന പാതയിലൂടെ സന്നിധാനത്തേക്ക് കടത്തിവിട്ട് തുടങ്ങും. ഇപ്പോള്‍ തന്നെ അയ്യപ്പഭക്തര്‍ സത്രത്തില്‍ എത്തി തുടങ്ങിയിട്ടുണ്ട്. രാവിലെ മുതല്‍ ഉച്ചക്ക് ഒരു മണി വരെ തീര്‍ത്ഥാടകരെ കാനനപാതയിലൂടെ സന്നിധാനത്തേക്ക് കടത്തിവിടും. രാത്രിയില്‍ കാനനപാത വഴി സന്നിധാനത്തേക്കുള്ള യാത്ര അനുവധിക്കില്ല. തീര്‍ത്ഥാടകര്‍ക്ക് പ്രയാസമില്ലാതെ കാനനപാത വഴി സന്നിധാനത്തേക്ക് എത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്ത്തിയാക്കിയാതി ജില്ലാ കളക്ടര്‍ പറഞ്ഞു.