താമരശ്ശേരി: ചർച്ച് റോഡിലെ വീട്ടിൽ മോഷണശ്രമം, കള്ളന്മാർ സ്ഥലംവിട്ടത് ചോറും മീൻകറിയും കഴിച്ച ശേഷം
ചർച്ച് റോഡിലെ വീട്ടിൽ മോഷണശ്രമം. ചോറും മീൻ കറിയും കഴിച്ച്, ചായയും കുടിച്ചാണ് കള്ളൻ സ്ഥലം വിട്ടത്. താമരശ്ശേരി ചർച്ച റോഡിൽ മുണ്ടപ്ലാക്കൽ വർഗ്ഗീസിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.വീടാകെ വലിച്ചു വാരിയിട്ട മോഷ്ടാക്കൾ ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ചോറും മീൻ കറിയും, കൂടെ അച്ചാറും തൊട്ടുകൂട്ടി സമൃദ്ധമായി ഉണ്ടിട്ടാണ് സ്ഥലം വിട്ടത്.കൂടാതെ ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് ചായയിട്ട് മൂന്നു ഗ്ലാസുകളിൽ കുടിക്കുകയും, അകത്തുണ്ടായിരുന്ന രണ്ടു കസേരക്ക് പുറമെ പുറത്തു ഉണ്ടായിരുന്ന ഒ