തൊടുപുഴ: ഡൽഹി സ്ഫോടനം, തൊടുപുഴയിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി
ഡല്‍ഹിയില്‍ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്. തൊടുപുഴയില്‍ ബസ് സ്റ്റാന്റിലും പ്രധാന കേന്ദ്രങ്ങളിലും ഉശപ്പെടെ പരിശോധന നടന്നു. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സംയക്തമായാണ് പരിശോധന നടത്തിയത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പരിശോധന തുടരുമെന്നാണ് വിവരം. സംശയം തോന്നുന്നവരെ വിശദമായി തന്നെ പരിശോധിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും.