കൊയിലാണ്ടി: പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് ജീപ്പിന് തീപിടിച്ചു.
പയ്യോളിയില്‍ ഓടിക്കൊണ്ടിരുന്ന പിക്ക് അപ്പ് ജീപ്പിന് തീപ്പിടിച്ചു. ദേശീയപാതയില്‍ അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപമാണ് പിക്ക് അപ്പ് ജീപ്പ് കത്തിയമര്‍ന്നത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ദേശീയ പാത സര്‍വീസ് റോഡിലാണ് സംഭവം. തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്നും ഫയര്‍ എക്സ്ടിംഗ്യൂഷര് എത്തിച്ചാണ് ഒര അഗ്നിബാധ നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയത്. ആർക്കും പരുക്കില്ല