കൊയിലാണ്ടി: ദേശീയപാതയിൽ വീണ്ടും വിള്ളൽ, വടകര മൂരാട് പാലത്തിന് സമീപം വിള്ളൽ കണ്ടെത്തി
ദേശീയ പാതയിൽ വീണ്ടും വിള്ളൽ. വടകര മൂരാട് പാലത്തിന് സമീപമാണ് വിള്ളൽ. രാത്രി 10 മണിക്ക് ആണ് വിള്ളൽ ശ്രദ്ധയിൽ പെട്ടത്. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളൽ കണ്ടെത്തിയത്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന പടിഞ്ഞാറ് ഭാഗത്തെ റോഡിലാണിത്. പോലീസ് സ്ഥലത്തുണ്ട്. നിലവിൽ ആശങ്കയുണ്ടാക്കുന്നതല്ലെങ്കിലും മഴ ശക്തമായാൽ വിള്ളൽ വലുതാകാൻ സാധ്യതയുണ്ട്. ഉദ്ഘാടനം കൊണ്ട് തന്നെ എത്രയും വേഗം വെള്ളലിന് ശാശ്വത പരിഹാരം ദേശീയപാതാ അതിരിറ്റി കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.