കോവിഡ് പരിശോധന നടത്തി വരുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികളും ലാബുകളും, റാപിഡ് ആന്റിജൻ, ആർ ടി പി സി ആർ, ട്രൂ നാറ്റ് പരിശോധന ഫലം സർക്കാരിൻ്റെ ഔദ്യോഗിക പോര്‍ട്ടലിൽ അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം നമ്പൂ തിരിപ്പാട് DMO ഓഫീസിൽ ബുധനാഴ്ച്ച വൈകീട്ട് 5 ഓടെ അറിയിച്ചു. നെഗറ്റീവ് ടെസ്റ്റ് ഫലം ഉള്‍പ്പെടെ ഔദ്യോഗിക പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാ ണ്. പോര്‍ട്ടലിന്റെ യൂസർ ഐഡി, പാസ് വേഡ് എന്നിവ ലഭ്യമല്ലാത്തവര്‍ DMO ഓഫീസുമായി ബന്ധ പ്പെടബന്ധപ്പെടണം.നിര്‍ദേശം പാലിക്കാത്ത വർക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി എം ഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.