താമരശ്ശേരി: മരം മുറിച്ചുമാറ്റൽ, താമരശ്ശേരി ചുരത്തിൽ മൂന്നു മണിക്കൂറോളം ഗതാഗതക്കുരുക്ക്
* താമരശ്ശേരി ചുരത്തിൽ മൂന്നു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. മരം മുറിച്ചു മാറ്റുന്നതിനാൽ ആണ് ഗതാഗതക്കുറുക്ക് അനുഭവപ്പെട്ടത്. 6 ആം വളവ് മുതൽ 9 ആം വളവ് വരെ വാഹനങ്ങളുടെ നീരാ നീണ്ടിരുന്നു. മഴയും കാറ്റും ശക്തമായ സാഹചര്യത്തിലാണ് റോഡിലേക്ക് ചാർജ് നിൽക്കുന്ന മരങ്ങളും ശിഖിരങ്ങളും വെട്ടിമാറ്റാൻ വനവകുപ്പ് തീരുമാനിച്ചത്. വൈകിട്ട് മൂന്നിന് തുടങ്ങിയ ഗതാഗതക്കുരുക്ക് അവസാനിച്ചത് രാത്രി ഏഴിനാണ്. മരം മുറിച്ചുമാറ്റുന്ന പ്രവർത്തി കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടാണ് ഗതാഗതം സാധാരണ നിലയിൽ ആയത്