കോഴിക്കോട്: കനത്ത മഴയിൽ മൊകവൂരിൽ പരസ്യ ബോർഡ് സർവീസ് റോഡിൽ വീണു
കനത്ത മഴയിൽ മൊകവൂരിൽ പരസ്യ ബോർഡ് സർവീസ് റോഡിൽ വീണു. രാവിലെ 9 മണിയോടെയാണ് സംഭവം. കനത്ത മഴയ്ക്കൊപ്പം കാറ്റും ഉണ്ടായിരുന്നു. ഇതിനാണ് പരസ്യ ബോർഡ് സർവീസ് റോഡിലേക്ക് മറിഞ്ഞുവീണത്. ബോർഡ് വീണതിനെ തുടർന്ന് സർവീസ് റോഡിലെ ഗതാഗതം പൂർണമായി സ്തംഭിച്ചു. നിരന്തരം വാഹനങ്ങൾ ഉണ്ടാകാറുള്ള ആ റോഡിൽ പരസ്യ ബോർഡ് വീണ സമയത്ത് ആരും ഇല്ലാത്തത് വന്ന അപകടം ഒഴിവായി. പരസ്യ ബോർഡ് പിന്നീട് നീക്കം ചെയ്തു.