യുവജനങ്ങളുടെ പ്രശ്ന പരിഹാരത്തിനായി കേരള സംസ്ഥാന യുവജന കമ്മീഷന്‍ നടത്തിയ പാലക്കാട് ജില്ലാതല അദാലത്തില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 20 പരാതികള്‍ പരിഗണിച്ചു. ശേഷിക്കുന്ന ഒന്‍പത് പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ഏഴ് പരാതികള്‍കൂടി പുതുതായി ലഭിച്ചു.