കുട്ടമ്പുഴ പൂയങ്കുട്ടി പുഴയിൽ വീണ്ടും കാട്ടാനയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ്2 ആനകളുടെ ജഡം ഒഴുകി നടക്കുന്ന നിലയിൽ പ്രദേശവാസികൾ കണ്ടത്. രണ്ടാഴ്ച്ച മുൻപും പുഴയിലൂടെ ആനയുടെ ജഡം ഒഴുകിയത് കണ്ടെത്തിയിരുന്നുി. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. ആനയുടെ ജഡം കോതമംഗംല ഭാഗത്ത് വച്ച് കരയ്ക്ക് എത്തിച്ചതായി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വൈകിട്ട് 3 മണിക്ക് അറിയിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷമെ എങ്ങനെയാണ് ആന മരിച്ചത് എന്ന് കണ്ടെത്താനാവൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്ന് പുറത്തു വന്നു