കർണാടകയിൽ നിന്നും കൊച്ചിയിലേയ്ക്ക് പോകുകയായിരുന്ന പിക്കപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് ഉച്ചക്ക് പാലയ്ക്കപറമ്പ് പാറക്കാട് കനാൽ വളവിന് സമീപമാണ് അപകടം. അപകടത്തിൽ നമ്പാടൻ വർഗീസിനെ വീട്ടുമതിൽ തകർന്നു. റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് മറിയുകയായിരുന്നു.