തയ്യൂർ സ്വദേശി കൊള്ളന്നൂർ തറയിൽ വീട്ടിൽ ടോണിയാണ് മരിച്ചത്. പട്ടിക്കാട് ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ, പഞ്ചറായ ടയർ മാറ്റുന്നതിനായി നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ലോറിയുടെ അടിയിൽ അകപ്പെട്ടു. ഡ്രൈവറെ ഓട്ടോറിക്ഷയിൽ നിന്നും പുറത്തെടുക്കാൻ സാധിച്ചില്ല. ഒരു മണിക്കൂറോളം ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നു.