പുളിഞ്ഞാൽ റോഡിനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഇന്ന് റോഡ് ഉപരോധിച്ചത്.തുടർന്ന് വൈകുന്നേരം 4 മണിയോടെ വെള്ളമുണ്ട പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. റോഡരികിൽ സംരക്ഷണഭിത്തി ഇല്ലാത്തതും പൊടിനിറഞ്ഞ റോഡിൽ കണ്ണുകാണാത്തതും കാരണം ഇവിടെ അപകടങ്ങൾ നിത്യസംഭവമാവുകയാണ്. വർഷങ്ങളായി ചെളിയും പൊടിയും നിറഞ്ഞ റോഡിൽ കണ്ണുകാണാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്