ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് അമ്പതിലധികം പേരുടെ കയ്യിൽ നിന്ന് 12 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.കേസിലെ മുഖ്യപ്രതി ആശ, മകൻ മിഥുൻ എന്നിവരെയാണ് തൃക്കാക്കര സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്.ഫ്ലാറ്റ് പണയത്തിന് നൽകാമെന്നും പറഞ്ഞ് വാഗ്ദാനം നൽകുകയാണ് പ്രതികൾ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്.തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചത്.പ്രതികൾക്കെതിരെ 23 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തത്