ചേന്നംപള്ളി- മിത്രപുരം റോഡിന്റെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം ആവശ്യപെട്ട് ബിജെപി റോഡ് ഉപരോധിച്ചു.ബിജെപി പെരിങ്ങനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഉപരോധ സമരം ബിജെപി പെരിങ്ങനാട് ഏരിയ പ്രസിഡന്റ് എസ് കെ നായർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജ്യോതി കുമാർ അധ്യക്ഷനായിരുന്നു.ജില്ലാ കമ്മിറ്റിയംഗം എം ജി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.