വേലൂർ മേക്കാട്ടുകുളം വീട്ടിൽ ഫ്രാൻസിസിൻ്റെ ഉടമസ്ഥതയിലുള്ള ജോസൺസ് ഫാഷൻ ജ്വല്ലറിയിലാണ് മോഷണം നടന്നത്. വേലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ സ്വർണ്ണാഭരണം എടുക്കുവാനെന്ന വ്യാജേന മാസ്ക് ധരിച്ചെത്തിയ അഞ്ജാതനായ യുവാവ് മൂന്ന് പവൻ്റെ താലിമാല ആവശ്യപ്പെടുകയും മാല നൽകിയപ്പോൾ അത് കഴുത്തിലിട്ട് ജ്വല്ലറിയിൽ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു.