കൊടുവള്ളി: കരുവൻപൊയിലിൽ കുറച്ചു ദിവസമായി കറങ്ങി നടക്കുന്ന കോട്ടയം സ്വദേശികളെന്ന് പരിചയപ്പെടുത്തിയ രണ്ട് യുവാക്കളാണ് നാട്ടുകാർ തടഞ്ഞുവെച്ചതിനെ തുടർന്ന് പോലീസ് പിടിയിലായത്. സ്‌കൂൾ വിട്ടുപോയ പെൺകുട്ടികളെ ശല്യം ചെയ്ത രണ്ടു പേരെയും നാട്ടുകാർ ഇന്ന് വൈകീട്ട് അങ്ങാടിയിൽ തടഞ്ഞുവെച്ച് ചോദ്യംചെയ്യുകയായിരുന്നു. പിന്നാലെ കൊടുവള്ളി പോലീസെത്തി രാത്രി 9.30ഓടെ യുവാക്കളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. ഇതിന് പിന്നാലെയാണ് പ്രതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽനിന്ന് തോക്കും നഞ്ചക്കും കണ്ടെടുത്