സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിന് ബദലായി ശബരിമല സംരക്ഷണ സംഗമം നടത്തുന്നതിന്റെ ഭാഗമായി കുമ്മനം രാജശേഖരൻ പന്തളം കൊട്ടാരം സന്ദർശിച്ച് കൊട്ടാരംപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്നും മനസാക്ഷി അനുസരിച്ച് തീരുമാനമെടുക്കാമെന്നും പരിപാടിയുടെ ഉദ്ദേശ ശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നതെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പസംഗമം നടത്താൻ ഒരു മതേതര സർക്കാരിന് എന്തധികാരവും അവകാശവുമാണുള്ളതെന്നും കുമ്മനം ചോദിച്ചു.