താമരശ്ശേരി: കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (25)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറോടെയാണ് യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചത്. . യുവാവ് വെള്ളത്തിൽ വീണ ഉടനെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബഹളം വെച്ച് ആളുകളെ അറിയിക്കുകയും സമീപത്തുണ്ടായിരുന്ന അരിപ്പാറയിലെ ലൈഫ് ഗാർഡ് ജിജോ ഉടനെ അവിടെയെത്തി മുങ്ങിയെടുക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പ്രതികരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.