Thiruvananthapuram, Thiruvananthapuram | Aug 27, 2025
സംസ്ഥാനത്തെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്കുള്ള ഓണസമ്മാനമായ 1000 രൂപയുടെ വിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. തിരുവനന്തപുരം സ്വദേശി . ഭാർഗ്ഗവി, കൊല്ലം സ്വദേശിയായ ഓമന, പത്തനംതിട്ട സ്വദേശി രാജു കെ. എന്നിവർക്കാണ് ഇന്ന് വൈകിട്ട് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ്ഓണസമ്മാനം നൽകിയത്. 52,864 പട്ടിക വർഗ്ഗക്കാരാണ് ഇതിന്റെ ഗുണഭോക്താക്കൾ.