ടൂറിസം വകുപ്പിന്റെ ജില്ലാതല ഓണാഘോഷ പരിപാടി ഓണവില്ല് 2025 ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്ത് തുടക്കമായി. ബുധനാഴ്ച വൈകുന്നേരത്തോടെ നടന്ന പരിപാടിയുടെ ഉദ്ഘാടനം എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. ഓണം കേരളത്തിന്റെ സമ്പൽസമൃദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു