Thiruvananthapuram, Thiruvananthapuram | Aug 26, 2025
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നന്തൻകോടെ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. സിപിഎം കോഴി ഫാം എന്ന പോസ്റ്റാരുമായിട്ടായിരുന്നു പ്രവർത്തകരുടെ ഇന്ന് രാവിലെ പ്രതിഷേധം മാർച്ചിനുശേഷം പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിൽ സി.പി.എം കോഴിഫാം എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചു. എം.മുകേഷ്, പി.ശശി, കടകംപള്ളി സുരേന്ദ്രൻ, കെ.ബി ഗണേഷ്കുമാർ, തോമസ് ഐസക്ക് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുന്നതാണ് ബോർഡ്.