Thiruvananthapuram, Thiruvananthapuram | Aug 24, 2025
സൈക്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരള സൈക്ലിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അസ്മിത ഖേലോ ഇന്ത്യ വനിത സൈക്ലിങ്ങ് സിറ്റി ലീഗിന് തലസ്ഥാന നഗരി വേദിയായി. കനകക്കുന്ന് കൊട്ടാരത്തിന് മുൻവശത്ത് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനീന്ദര്‍ പാല്‍ സിങ് മത്സരങ്ങൾ ഇന്ന് രാവിലെ ഫ്ലാഗ് ഓഫ് ചെയ്തു.സമാപന സമ്മേളനം ഡി ഐ ജി അജിതാബീഗം നിർവഹിച്ചു. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി 50ലധികം വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്.