രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുത്തത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന തീരുമാനമാണെന്നും ധാർമികത പറയാൻ സിപിഎമ്മിന് അവകാശമില്ലെന്നും വി ഡി സതീശൻ തിരുവല്ലയിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെ രക്ഷപെടുത്താൻ ഒരു ശ്രമവും നടത്തിയില്ല.ഒരു പരാതിയും ഇല്ലാതിരുന്നിട്ടും സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്നും കോൺഗ്രസ് എന്നും സ്ത്രീകൾക്കൊപ്പമാണെന്നും കോണ്‍ഗ്രസ് നല്ല നിലപാടുള്ള പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.