കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ പുത്തൂർ പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. വിഎസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. പരിപാടി കെപിസിസി സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.