ചാവക്കാട് നഗരസഭ പതിനാലാം വാർഡ് മുണ്ടന്തറ മുകുന്ദൻ മകൻ 33 വയസ്സുള്ള ഷൈനിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11നാണ് സംഭവം. വീടിനു പുറകിലെ ഒഴിഞ്ഞ പറമ്പിൽ വച്ച് ഷൈനിനെ കുറുനരി ആക്രമിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഷൈനിനെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകി. പരിസരത്ത് വളർത്തു മൃഗങ്ങളെയും കുറുനരി കടിച്ചിട്ടുണ്ട്.