പൊതുവിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവിതരണ വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ചേര്‍ന്ന് ഒരുക്കിയ ജില്ലാ ഓണം ഫെയര്‍ പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതില്‍ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങള്‍ ന്യായവിലയില്‍ സപ്ലൈകോ വഴി ലഭ്യമാക്കുന്നു. . സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു.