വീട്ടുടമ മുങ്ങിയതിനെത്തുടർന്ന് പണയത്തിൽ താമസിക്കുന്ന കുടുംബത്തിൻറെ വീട് ജപ്തി ചെയ്യാൻ എത്തിയ സ്വകാര്യ ബാങ്ക് അധികൃതരെ ഓടിച്ച് പ്രദേശത്തെ കൗൺസിലറും നാട്ടുകാരും.ഇടക്കൊച്ചി വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന നിഷാദിനെയും കുടുംബത്തെയും ആണ് വീട്ടുടമ അടയ്ക്കാനുള്ള പണത്തിന്റെ പേരിൽ പണയത്തിന് എടുത്ത വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമം ഉണ്ടായത്.രണ്ടര ലക്ഷം രൂപയ്ക്കാണ് നിഷാദും കുടുംബവും വീട് പണയത്തിന് എടുത്തിരുന്നത്.