വൈപ്പിൻ കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ചാത്തങ്ങാട് ബീച്ചിലെ മത്സ്യത്തൊഴിലാളികളുടെ ഇടപെടലുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. കാരിമ്പാടത്തുള്ള യുവാക്കളാണ് ഒഴുക്കിൽപെട്ടത്. ഒരാളെ ചാത്തങ്ങാട് ബീച്ചിൽ താമസിക്കുന്ന നസീർ നീന്തിചെന്നാണ് രക്ഷപ്പെടുത്തിയത്. രണ്ടാമത്തെ ആളെ വഞ്ചി ഇറക്കിയാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ടവരെ കരയിൽ എത്തിച്ച ഉടനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.